Tuesday, September 8, 2009

axararaxa

അക്ഷരരക്ഷ
--------
ശബ്ദങ്ങൾ അക്ഷരങ്ങളായ്‌
അർത്ഥങ്ങൾ അക്ഷരത്തിലായ്‌
താളത്തിൽ അക്ഷരങ്ങളായ്‌
മേളത്തിൽ ആട്ടമാകെയായ്‌

നാദാർത്ഥതാളമേളങ്ങൾ
ആക്കുന്ന അക്ഷരങ്ങളാൽ
ആവുന്നവിദ്യതന്നെയായ്‌
ആകയാം അക്ഷരവിദ്യ

അക്ഷരവിദ്യയിൽ നിന്ന്
അക്ഷയമഹിമകളായി
അക്ഷരരക്ഷയാവുന്ന
ഇക്ഷിതി മാനവരക്ഷ

No comments:

Post a Comment