നന്നായിടും നാളെ
--------------
ഇന്നെന്നതൊന്നത് തീർന്നിനി നാളെയായി
നന്നായിടും ഇനി നാളെയതൊരാശയായി
നന്നായ് ഉണർന്ന അറിവുള്ളമനസ്സിൽ വാക്ക്
വന്നാലതോ മഹിമയായ് വരമതായി
Thursday, September 17, 2009
Wednesday, September 16, 2009
മരുന്നും മന്ത്രവും
മരുന്നും മന്ത്രവും
മനസ്സിലും ഉയിരിലും ഊന്നാൻ
മരുന്നായി മന്ത്രങ്ങളായി
ഉണരുന്ന ഉരുവിൻ ഉയിരിൽ
മരുന്നായി മന്ത്രങ്ങളായി
ഉയിരായ ഉയിരിനെല്ലാമായ്
ഉരുവാക്കും മന്ത്രങ്ങളായി
ഉരുവാക്കും മന്ത്രങ്ങളാലെ
ഉണർവ്വിന്റെ മരുന്നുകളായി
ഉയിരിൻ തീ അണയാതിരിക്കാൻ
മരുന്നായി മന്ത്രങ്ങളായി
മനശക്തി ഉണർത്താൻ ഉയർത്താൻ
മരുന്നായി മന്ത്രങ്ങളായി
മനസ്സിലും ഉയിരിലും ഊന്നാൻ
മരുന്നായി മന്ത്രങ്ങളായി
ഉണരുന്ന ഉരുവിൻ ഉയിരിൽ
മരുന്നായി മന്ത്രങ്ങളായി
ഉയിരായ ഉയിരിനെല്ലാമായ്
ഉരുവാക്കും മന്ത്രങ്ങളായി
ഉരുവാക്കും മന്ത്രങ്ങളാലെ
ഉണർവ്വിന്റെ മരുന്നുകളായി
ഉയിരിൻ തീ അണയാതിരിക്കാൻ
മരുന്നായി മന്ത്രങ്ങളായി
മനശക്തി ഉണർത്താൻ ഉയർത്താൻ
മരുന്നായി മന്ത്രങ്ങളായി
Tuesday, September 8, 2009
axararaxa
അക്ഷരരക്ഷ
--------
ശബ്ദങ്ങൾ അക്ഷരങ്ങളായ്
അർത്ഥങ്ങൾ അക്ഷരത്തിലായ്
താളത്തിൽ അക്ഷരങ്ങളായ്
മേളത്തിൽ ആട്ടമാകെയായ്
നാദാർത്ഥതാളമേളങ്ങൾ
ആക്കുന്ന അക്ഷരങ്ങളാൽ
ആവുന്നവിദ്യതന്നെയായ്
ആകയാം അക്ഷരവിദ്യ
അക്ഷരവിദ്യയിൽ നിന്ന്
അക്ഷയമഹിമകളായി
അക്ഷരരക്ഷയാവുന്ന
ഇക്ഷിതി മാനവരക്ഷ
--------
ശബ്ദങ്ങൾ അക്ഷരങ്ങളായ്
അർത്ഥങ്ങൾ അക്ഷരത്തിലായ്
താളത്തിൽ അക്ഷരങ്ങളായ്
മേളത്തിൽ ആട്ടമാകെയായ്
നാദാർത്ഥതാളമേളങ്ങൾ
ആക്കുന്ന അക്ഷരങ്ങളാൽ
ആവുന്നവിദ്യതന്നെയായ്
ആകയാം അക്ഷരവിദ്യ
അക്ഷരവിദ്യയിൽ നിന്ന്
അക്ഷയമഹിമകളായി
അക്ഷരരക്ഷയാവുന്ന
ഇക്ഷിതി മാനവരക്ഷ
Subscribe to:
Posts (Atom)